ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷ പിന്‍വലിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുള്ള സുരക്ഷ പുനഃസ്ഥാപിച്ചു. സുരക്ഷ പിന്‍വലിക്കാനുള്ള നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് വിഘടനവാദി നേതാക്കളുടേയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടേയും സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കശ്മീരില്‍ 900 ഓളം പേര്‍ക്കായി 2768 പോലീസ് ഉദ്യോഗസ്ഥരായിരുന്നു സുരക്ഷക്കായി ഉണ്ടായിരുന്നത്.
സുരക്ഷ പിന്‍വലിച്ച നടപടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ പിന്‍വലിച്ചത്. അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തില്‍ ഗവണര്‍ സത്യപാല്‍ മാലിക് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച തീരുമാനത്തില്‍ അതൃപ്തി പ്രകടപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
അര്‍ഹമായവര്‍ക്കെല്ലാം സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഇത് ആരുടേയും അഭിമാന പ്രശ്നമല്ല. കാര്യങ്ങള്‍ യുക്തിസഹമായിരിക്കണം. ഞങ്ങള്‍ ആരുടേയും സുരക്ഷയെ തകര്‍ക്കുകയില്ലെന്നും ഗവര്‍ണര്‍ യോഗത്തിനു ശേഷം പറഞ്ഞിരുന്നു. 400 ഓളം രാഷ്ട്രീയക്കാരുടെ സുരക്ഷയാണ് പുന:സ്ഥാപിച്ചത്.
Post Your Comments