Latest NewsKeralaCrime

യാത്രക്കാരെ ആക്രമിച്ച് മൊബൈലും പണവും കവര്‍ന്നു; മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞും വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്‍പിച്ചും പണവും മൊബൈലും കവര്‍ന്ന സംഘത്തിലെ മൂന്ന് പേരെ കൂടി പൊലീസ് പിടികൂടി. മംഗലപുരം തോന്നയ്ക്കലില്‍ അഷ്‌റഫ്(21), സഹോദരന്‍ അന്‍സാര്‍(18), വിഷ്ണു(25) എന്നിവരാണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. ആറംഗ സംഘത്തിലുള്‍പ്പെട്ട രണ്ട് പേരെ വാഹന പരിശോധനക്കിടെ മെഡിക്കല്‍ കോളജ് പൊലീസ് ബുധനാഴ്ച പിടികൂടിയിരുന്നു.

രാത്രി സമയങ്ങളില്‍ ഈ സംഘം രണ്ട് ബൈക്കുകളിലായി സഞ്ചരിച്ച് ആളെഴിഞ്ഞ സ്ഥലത്ത് യാത്രക്കാരെ തടഞ്ഞുവെച്ചും ഭീഷണിപ്പെടുത്തിയും വിലപിടിപ്പുളള മൊബൈല്‍ ഫോണുകളും പണവും കവരുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും ഇരുപതിനായിരത്തോളം രൂപ വില വരുന്ന മൊബൈല്‍ഫോണുകളും 10000 രൂപയും ഇവര്‍ കവര്‍ന്നതായി പൊലീസ് പറയുന്നു. അതുപോലെ തന്നെ മലപ്പുറം സ്വദേശിയില്‍ നിന്നും മൊബൈലും പഴ്‌സും തട്ടിയെടുത്തതും ഇവരാണെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button