വിപണിയിൽ ടിയാഗോയിലൂടെ സുപ്രധാന നേട്ടം കൈവരിച്ച് ടാറ്റ. വില്‍പ്പനയ്‌ക്കെത്തി മൂന്നുവര്‍ഷത്തിനുള്ളിൽ ഇന്ത്യയില്‍ രണ്ടുലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ടിയാഗോ സ്വന്തമാക്കിയത്.
ടാറ്റയുടെ പുതുതലമുറ കാറുകള്‍ക്ക് തുടക്കമിട്ട് 2016 ഏപ്രിലില്‍ വിപണിയിൽ എത്തിയ ടിയാഗോ ഇന്നും കമ്പനിയുടെ സുപ്രധാന മോഡലായി തുടരുന്നു. ഇമ്പാക്ട് രൂപകൽപ്പനയുള്ള ടിയാഗോയിൽ പുതുമ നിലനിര്‍ത്താന്‍ ടാറ്റ ഏറെ ശ്രദ്ധ നൽകിയിട്ടുണ്ട്. അതേസമയം IMPACT ഡിസൈന്‍ ശൈലി അവതരിപ്പിച്ച ആദ്യ ടാറ്റ മോഡല്‍ കൂടിയാണ് ടിയാഗൊ.
Post Your Comments