അടിമാലി: കാറുകള്‍ വാടകക്കെടുത്ത് ഉടമകളറിയാതെ മറിച്ച് വില്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ. അടിമാലി ഇരുനൂറേക്കര്‍ മോളത്ത് ജയമോനെയാണ് (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
തോക്കുപാറ പള്ളിപ്പുറം വീട്ടില്‍ അനില്‍കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. അനില്‍കുമാറിന്റെ കെ.എല്‍ 68 എ 9143 നമ്പര്‍ കാറാണ് ജയമോന് 2,35,000 രൂപക്ക് വിറ്റത്. ഈ കാര്‍ പൊലീസ് കണ്ടെത്തി. വിവാഹ ആവശ്യം പറഞ്ഞ് കഴിഞ്ഞ ജനുവരി 15-നാണ് മാസവാടക വ്യവസ്ഥയിൽ കാര്‍ വിട്ടു നല്‍കിയത്.
Read Also : ‘തെളിവില്ല’: ലഹരിമരുന്ന് കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ് നല്കി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ
സമാനരീതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ മറ്റൊരു കാറും വാടകക്കെടുത്ത് ഇയാൾ മറിച്ച് വിറ്റതായി അന്വേഷണത്തിൽ തെളിഞ്ഞു. ഈ വാഹനവും അടിമാലി പൊലീസ് കണ്ടെടുത്തു.
ജയമോനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പൊലീസ്. അടിമാലി എസ്.ഐ ടി.പി.ജൂഡി, എ.എസ്.ഐ അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments