ഡൽഹി : പുൽവാമയിൽ ഭീകരാക്രമണത്തിൽ ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിന് മേൽ രാഷ്ട്രീയം പാടില്ലെന്നും ചെയ്‌തത് വലിയ തെറ്റാണെന്നും മോദി പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപെടുമെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ സ്വപ്നം നടക്കില്ലെന്നും ഇന്ത്യയെ അങ്ങനെ തളർത്താൻ സാധിക്കില്ലെന്നും ഒപ്പം നിന്നവർക്കെല്ലാം നന്ദിയെന്നും മോദി പറഞ്ഞു.
അതേസമയം ഭീകരാക്രമണത്തില്‍ പാകിസ്താന് നേരിട്ട് പങ്കെന്ന് അരുണ്‍ ജെയ്റ്റ്‌ലി. അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കും.വിദേശകാര്യമന്ത്രാലയം ഇതിന് സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വ്യാപാര രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എംഎഫ്എന്‍ പദവി റദ്ദാക്കി. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രി സമിതിയിലാണ് തീരുമാനം.
Post Your Comments