Latest NewsIndia

നേര്‍ക്കുനേര്‍ വന്ന് ഇന്ത്യന്‍ പട്ടാളക്കാരനോട് ധീരതയോടെ പോരാടുവാന്‍ കഴിവുള്ളവരല്ല പാക്കിസ്ഥാന്‍ : വൈറലായി ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെ വീഡിയോ

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തെമ്പാടും രോക്ഷം അണപൊട്ടിയൊഴുകുമ്പോള്‍ ഒരു മലയാളി സൈനികന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്ത്യന്‍ സൈന്യത്തോട് നേര്‍ക്കനേര്‍ വന്ന് ഏറ്റുമുട്ടാന്‍ കഴിവുള്ള ഒരു സേനയോ ചാര സംഘടനയോ പാക്കിസ്ഥാനില്ലെന്ന് സൈനികന്‍ വീഡിയോയില്‍ പറയുന്നു.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിപ്പിച്ച സൈനികര്‍ക്കായി അനേകം ജീവനുകള്‍ മറ്റു ശരീരങ്ങളിലൂടെ തുടിക്കുകയാണ്. തീര്‍ച്ചയായും ഇതിനൊരു തിരിച്ചടിക്ക് അവസരം കിട്ടുകയാണെങ്കില്‍ ഓരോ പട്ടാളക്കാരനും ഇതൊരു ചലഞ്ചായി തന്നെ ഏറ്റെടുക്കും. ആര്‍ക്കും ഈ ജവാന്‍മാരുടെ കുടുംബത്തിന്റെ കണ്ണീര്‍ ഒപ്പുവാന്‍ കഴിയില്ല, അനേകം പട്ടാളക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്‌നങ്ങളാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞ് പോയത്. ലക്ഷക്കണക്കിന് ജവാന്‍മാര്‍ തിരിച്ചടിക്കായി തയ്യാറായിരിക്കുകയാണെന്നും സൈനികന്‍ വിഡീയോയില്‍ പറയുന്നു. ഇതിനോടകം നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.

https://www.facebook.com/1260933917377956/videos/2203352713044085/?t=127

shortlink

Related Articles

Post Your Comments

Related Articles


Back to top button