KeralaLatest News

ഏക മകന്‍ വിഷം ചേര്‍ത്തു നല്‍കിയ പാല്‍ കുടിച്ച അമ്മയ്ക്ക് ദാരുണാന്ത്യം

ഹരിപ്പാട് : മകന്‍ വിഷക്കായ കലര്‍ത്തി നല്‍കിയ പാല്‍ കുടിച്ച് വയോധിക മരിച്ചു. ഇതേ വിഷം കഴിച്ച മകന്‍ ഗുരുതരാവസ്ഥയില്‍. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ(96) ആണ് മരിച്ചത്. ഇവരുടെ ഏക മകന്‍ വേലായുധനെ (52) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11ന് ആണ് സംഭവം. ഒതളങ്ങ പാലില്‍ ചേര്‍ത്തു നല്‍കിയതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

വേലായുധന്‍ രാവിലെ ഒതളങ്ങ അന്വേഷിച്ചു നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പാറുക്കുട്ടിയമ്മയ്ക്ക് എന്തോ കുടിക്കാന്‍ കൊടുക്കുന്നതു കണ്ട് സംശയം തോന്നിയ ഇളയമകള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്.

ഉടനെ ഇരുവരെയും പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പാറുക്കുട്ടിയമ്മ മരിക്കുകയായിരുന്നു. വേലായുധനും ഭാര്യയും രണ്ട് പെണ്‍മക്കളും കിടപ്പ് രോഗിയായ പാറുക്കുട്ടിയമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വേലായുധന്റെ ഭാര്യ രമ തൊഴിലുറപ്പ് ജോലിക്കു പോയിരിക്കുമ്പോഴാണ് സംഭവം നടന്നത്. ഭാഗവത പാരായണക്കാരനായ വേലായുധന്‍ പലപ്പോഴും മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button