Latest NewsTechnology

വാട്ട്‌സ്ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുന്നു

വാട്സാപ്പ് സ്റ്റാറ്റസില്‍ പുതിയ അപ്ഡേഷന്‍ വരുന്നു. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് നമുക്ക് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്ലോഡ് ചെയ്ത സ്റ്റാറ്റസാകും നാം കാണുന്നത്. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

നിലവില്‍ ഫേസ്ബുക്ക്ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകളില്‍ ഇതിനുള്ള സംവിധാനം ഉണ്ട്. ഇന്‍സൈറ്റില്‍ കയറിയാല്‍ ആരൊക്കെ, എത്ര തവണ കണ്ടു എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. എന്നാല്‍ വാട്‌സാപ്പില്‍ അതിന് വഴിയില്ല. പുത്തന്‍ അല്‍ഗോരിതം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചാല്‍ വാട്‌സാപ്പിലും അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം ആപ്പുകളിലെ അല്‍ഗോരിതം പോലെ വാട്‌സാപ്പ് അല്‍ഗോരിതം പോസ്റ്റുകളുടെ റീച്ച് കുറയ്ക്കില്ലെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യ, ബ്രസീല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐ ഫോണ്‍ ഉപയോക്താക്കളെയാണ് ഇതിനായി കൂടുതലായും തെരഞ്ഞെടുത്തിട്ടുള്ളത്. വാര്‍ത്തകള്‍, വിവരങ്ങള്‍ പോലുള്ള സ്റ്റാറ്റസുകള്‍ക്ക് പ്രാധാന്യം നല്‍കാനും വാട്സാപ്പ് പദ്ധതിയുണ്ട്. മാത്രമല്ല സ്റ്റാറ്റസുകള്‍ കണ്ടവരുടെ കണക്ക് വിവരങ്ങള്‍ ലഭ്യമാക്കലും പുത്തന്‍ അല്‍ഗോരിതം സാധ്യമാക്കിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button