മൂന്നാര്‍ : ഭൂരഹിതരായ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും ഭൂമിയും വീടും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ദീര്‍ഘനാളത്തെ സ്വപ്‌നമാണ് സ്വന്തമായി ഭൂമിയും വീടുമെന്നത്. പ്രതിസന്ധി നേരിടുന്ന തോട്ടം മേഖലയെ സംരക്ഷിക്കാന്‍ നികുതിയില്‍നിന്നും ഒഴിവാക്കി.
കെട്ടിട നികുതി അടയ്ക്കുന്നതില്‍നിന്നും തൊഴിലാളി ലയങ്ങളെ ഒഴിവാക്കി. തൊഴിലാളികളുടെ ശമ്പള വര്‍ധനവ് സംബന്ധിച്ചുള്ള ചര്‍ച്ച നടക്കുന്നു. തൊഴില്‍ ഉടമകളില്‍നിന്നും നല്ല നിലയിലുള്ള സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
മൂന്നാര്‍ ലേബര്‍ കോംപ്ലക്‌സ് നിര്‍മാണത്തിന്റേയും തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയുടേയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
Post Your Comments