കണ്ണൂര്‍ : പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ആയുധങ്ങള്‍ കണ്ടെത്തി. പരിയാരം പഞ്ചായത്ത് പിഎച്ച്സി കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് കണ്ടെടുത്തത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കിണറില്‍ എലി വീണ് ചത്തിരുന്നു.
ദുര്‍ഗന്ധത്തെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്. നീളം കൂടിയ രണ്ട് വടിവാളുകള്‍, ഒരു കത്തി വാള്, ഇരുമ്പ് ദണ്ഡ് എന്നിവയാണ് കണ്ടെടുത്തത്. എഎസ്ഐ സി ജി സാംസണ് സിപിഒ മോഹനന് എന്നിവര്‍ സ്ഥലത്തെത്തി ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു. ആയുധങ്ങള്‍ക്ക് വലിയ കാലപ്പഴക്കമില്ലെന്ന് പൊലീസ് പറയുന്നു.
Post Your Comments