KeralaLatest NewsIndia

കള്ളത്തോക്ക്‌ നിര്‍മാണം: പരിയാരത്ത് രണ്ടുപേര്‍ പിടിയില്‍

അനില്‍കുമാറിനു വില്‍പ്പന നടത്താന്‍ വേണ്ടിയാണു തോക്കുകള്‍ നിര്‍മിച്ചതെന്ന്‌ ബാലകൃഷ്‌ണന്‍ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു.

പരിയാരം: കള്ളത്തോക്ക്‌ നിര്‍മാണത്തിനിടെ ഇരുമ്ബുപണിക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്‌റ്റില്‍. തോക്കുകളും പിടിച്ചെടുത്തു. കണ്ടോന്താര്‍ മൃഗാശുപത്രിക്കു സമീപത്തെ കൊല്ലപ്പണിക്കാരന്‍ വടക്കേ വീട്ടില്‍ ബാലകൃഷ്‌ണന്‍(72), പെരിന്തട്ടയിലെ പണ്ടാരവളപ്പില്‍ അനില്‍കുമാര്‍(45) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

അനില്‍കുമാറിനു വില്‍പ്പന നടത്താന്‍ വേണ്ടിയാണു തോക്കുകള്‍ നിര്‍മിച്ചതെന്ന്‌ ബാലകൃഷ്‌ണന്‍ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന്‌ പരിയാരം പ്രിന്‍സിപ്പല്‍ എസ്‌.ഐ: എം.പി. ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ബാലകൃഷ്‌ണന്റെ പണിശാലയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന ഒരു തോക്കും റിവോള്‍വറും പിടിച്ചെടുത്തത്‌.

read also: കര്‍സേവകരുടെ വേഷമിട്ട്‌ ജമ്മു കശ്‌മീരിലെ ഉധംപൂരില്‍നിന്നു നൂറോളം സാമൂഹികവിരുദ്ധര്‍ അയോധ്യയിലേക്കു പുറപ്പെട്ടതും പാക് പങ്കും അന്വേഷണവിധേയമായില്ലെന്ന്‌ സി.ബി.ഐ. കോടതി

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്‌ ചെയ്‌തു. കള്ളത്തോക്ക്‌ നിര്‍മാണത്തിന്‌ 2009 ജൂലൈയില്‍ പയ്ന്നയൂര്‍ പോലീസ്‌ ബാലകൃഷ്‌ണനെതിരേ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button