KeralaLatest News

കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പരിയാരത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ പു​ല​ർ​ച്ചെ 6.15ന് ​ കെ​കെ​എ​ന്‍ ഗ​വ.​ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് മു​ന്നിലുണ്ടായ അപകടത്തിൽ 18 പേ​ര്‍ക്കാണ് പരിക്കേറ്റത്. ലോ​റി ഡ്രൈ​വ​റു​ടെ നി​ല അ​തീ​വ ഗു​രു​ത​രമെന്നാണ് റിപ്പോർട്ട്.

Also read : 13 കാരനായ മദ്രസാ വിദ്യാര്‍ത്ഥി സഹപാഠിയുടെ കുത്തേറ്റ് മരിച്ചു

ക​ണ്ണൂ​രി​ല്‍ നി​ന്നും പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബസ്സും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വന്ന ​ലോ​റി​യും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോ​റി കാ​ബി​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വർ തേ​നി ക​ണ്ണൈ​പു​ര​ത്തെ ഈ​ശ്വ​ര​നെ(30) ​തളി​പ്പ​റ​മ്പി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ലോ​റി പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​കാ​ലു​ക​ള്‍​ക്കും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ഡ്രൈവറെയും മ​റ്റു​ള്ള​വ​രേ​യും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ തു​ട​ര്‍​ന്ന് ഒ​രു​ മ​ണി​ക്കൂ​റി​ലേ​റെ നേ​രം ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന ​ഗ​താ​ഗ​തം മു​ട​ങ്ങി. ലോ​റി ഡ്രൈ​വ​ര്‍ ഒ​ഴി​കെ മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button