KeralaLatest News

കോടിയേരി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കണം – കെ. സോമൻ

ആലപ്പുഴ•രാജ്യത്തിന്റെ അതിർത്തി കാക്കാൻ അടരാടിയ ധീര സൈനികരെ കൊന്നൊടുക്കിയവരുമായി ചർച്ച വേണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ഭീകരവാദികർക്കൊത്താശ ചെയ്യുന്നതാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റെ കെ. സോമൻ പറഞ്ഞു. ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്ന കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കണം. സി.പി.എമ്മിന്റെ മുൻകാല പ്രവർത്തനത്തിന്റെ തുടർച്ചയാണ് കോടിയേരിയുടെ വാക്കുകൾ. ജിഹാദി ഭീകരതയോടും തീവ്രവാദികളോടുമുള്ള സി.പി,.എമ്മിന്റെ അടുപ്പമാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നത്,- അദ്ദേഹം പറഞ്ഞു.

കാശ്മീരിൽ ഭീകരാക്രമണത്തിൽ മരിച്ച അമരന്മാരായ 44 ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടു ആലപ്പുഴ നിയോജക മണ്ഡലത്തിൽ 44 അമർ ജ്യോതി ദീപം തെളിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർഅദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി. സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് എൻ.ഡി. കൈലാസ്, മറ്റു ഭാരവാഹികളായ പദ്മകുമാർ, ബാലചന്ദ്രപ്പണിക്കർ, ശങ്കർ, വിശ്വവിജയപാൽ, വരുൺ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button