Latest NewsIndian Super LeagueFootballSports

ചാമ്പ്യന്മാരെ തറപറ്റിച്ച് അനായാസ ജയവുമായി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി : ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യൻമാരെ തറപറ്റിച്ച് അനായാസ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിൻ എഫ് സിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ സീസണിലെ രണ്ടാം ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

മതേജ് പോപ് ലാറ്റ്നിക്ക്(ഇരട്ട ഗോൾ – 23,55 മിനിറ്റ്), സഹൽ അബ്ദുൽ സമദ്(71 മിനിറ്റ്) എന്നിവർ മഞ്ഞപ്പടയുടെ വിജയ ഗോൾ സ്വന്തമാക്കി. ഈ മത്സരത്തിലെ വിജയത്തോടെ 14 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതേസമയം എട്ടു പോയിന്റുമായി 10ആം സ്ഥാനത്താണ് ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സി.

KERALA AND CHENNAI

shortlink

Related Articles

Post Your Comments

Related Articles


Back to top button