Latest NewsIndia

മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യ വിമാനം ഇറാഖിലെ നജഫിലിറങ്ങി

നജഫ്: മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യ വിമാനം ഇറാഖിലേക്ക് പറന്നു. മുപ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് എയര്‍ ഇന്ത്യ ഇറാഖിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നത്. വിമാനത്തിലെ ജിവനക്കാരെയും തീര്‍ത്ഥാടകരെയും ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ പ്രദീപ് സിങ് രാജ് പുരോഹിതും ഇറാഖിലെ മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

വ്യാഴാഴ്ച ഷിയാ തീര്‍ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍നിന്നാണ് വിമാനം പുറപ്പെട്ടത്. ഷിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജഫ്. കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് ഇറാഖിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തിവെയ്ക്കുകയായിരുന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button