Latest NewsUAE

ദുബായിൽ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി

ദുബായ്: സുഹൃത്തിന്റെ ഭീഷണിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി. മറ്റൊരു പുരുഷനൊപ്പമുള്ള ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെനന്നായിരുന്നു പ്രതിയുടെ ഭീഷണി. ഇയാളെ ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ആത്മഹത്യ ചെയ്തയാള്‍ എഴുതിവെച്ച കുറിപ്പിലെ സൂചനകള്‍ പിന്തുടര്‍ന്നാണ് ദുബായ് പൊലീസ് 23 വയസുള്ള പാകിസ്ഥാന്‍ പൗരനെ പിടികൂടിയത്.

അല്‍ ഖുസൈസിലെ താമസ സ്ഥലത്തെ ബാത്ത്റൂമിലാണ് ഫിലിപ്പൈന്‍ പൗരന്‍ തൂങ്ങിമരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ഇതില്‍ ഒരാള്‍ക്കെതിരായ പരാമര്‍ശമുണ്ടായിരുന്നെങ്കിലും ആളിന്റെ പേര് എഴുതിയിരുന്നില്ല. ചില അക്ഷരങ്ങള്‍ മാത്രമാണ് പകരം എഴുതിയിരുന്നത്. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിച്ച് പൊലീസ് പാകിസ്ഥാന്‍ പൗരനെ കുടുക്കുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button