ഡൽഹി : ഇടവേളയ്ക്ക് ശേഷം അരുൺ ജയ്റ്റ്‍ലി വീണ്ടും ധനകാര്യ മന്ത്രി സ്ഥാനം ഏറ്റെടുത്തു.കഴിഞ്ഞ ഒരു മാസമായി ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു ജയ്റ്റ്‍ലി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ധനമന്താലയത്തിന്‍റെ ചുമതല ജയ്റ്റ്‍ലിക്ക് നൽകിയത്.
ഫെബ്രുവരി ഒന്നിന് കേന്ദ്രസർക്കാർ അവതരിപ്പിച്ച അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ചികിത്സാ ആവശ്യത്തിന് വിദേശത്തേക്ക് പോയത്. അരുണ്‍ ജെയ്‍റ്റ്‍ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്‍റെ ചുമതല നല്‍കിയത്. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് നടന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിലും അരുൺ ജയ്റ്റ്‍ലി ഇന്ന് പങ്കെടുത്തു.
Post Your Comments