ന്യൂഡല്‍ഹി : പുല്‍വാമ ആക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന യുദ്ധാഹ്വാനങ്ങളോട് പ്രതികരിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. നിങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെ സ്നേഹിക്കുന്നെങ്കില് യുദ്ധവും യുദ്ധസമാനമായ അന്തരീക്ഷങ്ങളേയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും നടി തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. പട്ടാളക്കാരും മനുഷ്യരാണ്, അവര്‍ക്കും കുടുംബങ്ങളുണ്ട്. ആരും യന്ത്ര മനുഷ്യരല്ല, രാജ്യസ്നേഹിയാകു, ശരിയായ ചോദ്യങ്ങള്‍ ചോദിക്കു, ജയ്ഹിന്ദ് എന്നായിരുന്നു നടിയുടെ കുറിപ്പ്.
https://twitter.com/RichaChadha/status/1096398770353422336
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപം ഇന്നലെ വൈകീട്ട് 3.15നും 3.20 നും ഇടയിലാണ് ഭീകരാക്രമണമുണ്ടായത്. അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരികെ വരുകായായിരുന്ന സിആര്‍പിഎഫ് ജവാന്മാരേയും വഹിച്ചുള്ള വാഹനവ്യൂഹത്തിന് നേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്.പി.എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സിആര്‍പിഎഫ് 54ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവില്‍ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുന്‍പ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ശ്രീനഗര്‍ ഹൈവേയിലെത്തിയപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. സംഭവസ്ഥലത്തു വെച്ചു തന്നെ 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments