പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അയോധ്യ മാതൃകയിൽ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. കുംഭ മേളയുടെ തിരക്ക് കാരണം ആണ് എത്താൻ കഴിയാതിരുന്നത്. ശബരിമല കേസിലെ വിധി വിശ്വാസികൾക്ക് എതിരാണ്. അയോധ്യയിൽ അനുകൂല വിധിക്കായി ഹിന്ദു സമൂഹം ഏറേ നാളായി കാത്തിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി.
Post Your Comments