ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ സുശില്‍ ചന്ദ്രയെ നിയമിച്ചു. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവിലാണ് സുശില്‍ ചന്ദ്രയെ നിയമിക്കുന്നത്. നിലവില്‍ പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ (സിബിഡിടി) ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. 1980 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് പുതിയതായി നിയമിതനായിരിക്കുന്ന സുശില്‍ ചന്ദ്ര.
ഇതേസമയം ലോക് സഭ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളഴ് രാജ്യത്ത് ശക്തമായി നടന്നി വരികയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലിയും മഹാസമ്മേനങ്ങളും രാജ്യമൊട്ടുക്ക് നടന്ന് വരികയാണ്.
ഇതിനിടെ വോട്ടിങ്ങ് സമ്പ്രദായത്തില്‍ അഴിച്ച് പണി വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. വിവി പാറ്റ് രീതി ഉപയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കൂടാതെ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കപ്പെടുന്ന ഇലക്ട്രോണിക് യന്ത്രത്തെ ഹാക്ക് ചെയ്തെന്ന് ഒരു അമേ രിക്കന്‍ സാങ്കേതിക വിദഗ്ദനായ സെയ്ദ് ഷൂജ അവകാശപ്പെട്ടിരുന്നു.
Post Your Comments