ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്മാന് അനില്‍ അംബാനി ഹാജരാകണമെന്ന സുപ്രീംകോടതിയുടെ ഉത്തരവില്‍ തിരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. അനില്‍ അംബാനിക്ക് വേണ്ടി ഉത്തരവ് തിരുത്തി വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരെയാണ് പിരിച്ചുവിട്ടത്. അനില്‍ അംബാനി ഹാജരാകേണ്ടതില്ല എന്ന രീതിയില്‍ ഉത്തരവ് തിരുത്തിയതിനെ തുടര്‍ന്നാണ് ഈ ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പിരിച്ചുവിട്ടത്. സുപ്രീംകോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവര്‍ക്കെതിരെയാണ് നടപടി.
എറിക്സണ് ഇന്ത്യ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് അനില്‍ അംബാനി നേരില്‍ ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ജനുവരി ഏഴിന് ജസ്റ്റിസ് ആര്.എഫ്. നരിമാന് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എന്നാല്‍ അനില്‍ അംബാനി ഹാജരാകേണ്ടതില്ല എന്ന രീതിയില്‍ സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ ഉത്തരവ് തിരുത്തിയാണ് ഇവര്‍ അപ്ലോഡ് ചെയ്തത്.
Post Your Comments