ബംഗളുരു; മജസ്റ്റിക്കിലെ ഡാൻസ് ബാറിൽ നിന്ന് പോലീസ് 28 യുവതികളെ രക്ഷിച്ചു. ബാർ മാനേജറടക്കം നിരവധി പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സുജാത പവലിയൻ ബാർ ആൻഡ് റസ്റ്ററന്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദമ്പതികൾക്ക് മാത്രം പ്രവേശനമെന്ന ബോർഡ് എഴുതി തൂക്കിയായിരുന്നു ബാറിൽ പ്രവേശനം നൽകിയിരുന്നത്.
യുവാക്കൾക്ക് തങ്ങൾക്ക് ഇഷ്ട്ടപ്പെട്ട പെൺകുട്ടികളോടൊപ്പം മദ്യപിക്കാനും നൃത്തം ചെയ്യാനുമുള്ള സൗകര്യം ബാറിൽ ഒരുക്കിയിരുന്നു .
ഐടി കമ്പനികളിൽ ജോലിക്കെന്ന വ്യാജേനയാണ് പെൺകുട്ടികളെ ബാറിലെത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments