Latest NewsKerala

തൃശൂര്‍ മൃഗശാലയില്‍ ആണ്‍ കടുവ ചത്തു; അവശേഷിക്കുന്നത് ഒരു കടുവ മാത്രം

തൃശൂര്‍: ബാലനെന്ന കടുവ തൃശൂര്‍ മൃഗശാലയില്‍ നിന്നും കൂടൊഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ഒരേയൊരു കടുവ മാത്രം. പ്രായാധിക്യം മൂലമാണ് ബാലന്‍ ചത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കൂട്ടില്‍ ചത്തനിലയില്‍ കണ്ടത്. 2013 ഫെബ്രുവരി മുതല്‍ തൃശൂര്‍ മൃഗശാലയുടെ ശൗര്യമുഖമായിരുന്നു ബാലന്‍. വയനാട് വന്യജീവിസങ്കേതം വിട്ട് നാട്ടിലിറങ്ങി നിരന്തര ഭീഷണി സൃഷ്ടിച്ചിരുന്ന ബാലനെ വനംവകുപ്പ് കെണിയില്‍പ്പെടുത്തി മൃഗശാലയില്‍ എത്തിക്കുകയായിരുന്നു. തോളില്‍ വലിയൊരു മുറിവുകണ്ട് വെടിയേറ്റതാകുമെന്ന് അന്ന് മൃഗശാല അധികൃതര്‍ സംശയിച്ചിരുന്നു. വെടിയുണ്ട കണ്ടെത്താന്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു. വെടിയുണ്ട കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അതിവേഗം മുറിവുണങ്ങി. പിന്നീട്, മൃഗശാലയില്‍ ശൗര്യത്തോടെയാണ് ബാലന്‍ കഴിഞ്ഞത്. 220 കിലോഗ്രാം തൂക്കമുള്ള ബാലനെ 10 ജീവനക്കാര്‍ താങ്ങിപ്പിടിച്ചാണ് മൃതദേഹപരിശോധനയ്ക്കുള്ള മുറിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button