ഹരിപ്പാട്: കേരളത്തെ വിഴുങ്ങി പ്രളയം വന്നപ്പോള്‍ ആരുമറിയാതെ ഒരു പ്രണയവും മൊട്ടിട്ടിരുന്നു. ഇന്ന് പ്രണയം സാക്ഷാത്കരിക്കുമ്പോള്‍ സ്‌നേഹ ഡോ സുജയിന് വധുവാകുന്നു. കൊല്ലം സ്വദേശിയായ ഡോക്ടർ സുജയ് ളയം വന്ന ആ ദുരന്ത നാളുകളില്‍ കൂട്ടുകാര്‍ക്കൊപ്പം ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ആലപ്പുഴയിലായിരുന്നു. ആ യാത്രയില്‍ വഴികാട്ടിയായിനിന്നു ഹരിപ്പാട്ടുകാരി ആര്‍വി സ്‌നേഹ. പ്രളയത്തെക്കാള്‍ വലിയ ദുരിതങ്ങള്‍ ഒറ്റയ്ക്കു നീന്തിക്കടക്കുന്ന സ്ത്രീശക്തി. ഒന്നിച്ചുള്ള യാത്രയില്‍ ഇടയ്ക്കെപ്പോഴോ അവര്‍ പ്രണയത്തിലായി.
ഇനി ഒന്നിച്ചുള്ള ജീവിതത്തിലേക്കുള്ള ചുവടു വെയ്പ്പിനായി അവർ കാത്തിരിക്കുകയാണ്. നാളെ അവരുടെ വിവാഹ നിശ്ചയമാണ്. ചിങ്ങത്തിലാണ് താലികെട്ട്. ചെറുപ്പത്തിലേ സ്‌നേഹയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കൊപ്പം അമ്പലനടയില്‍ തട്ടുകട നടത്തി, എറണാകുളം മഹാരാജാസ് കോളേജില്‍ പിജി പഠനം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്. പത്തോളം സിനിമകളില്‍ അഭിനയിച്ച ഈ സുന്ദരി ടെലിവിഷന്‍ ചാനലിലെ കോമഡിഷോയില്‍ മുഖ്യവേഷം ചെയ്യുന്നു. ടെലിഫിലിമിലെ നായിക, സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം. സ്‌നേഹ മഹാരാജാസ് കോളേജില്‍ എം.എ. പൊളിറ്റിക്സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്.
പുലര്‍ച്ചെ ഹരിപ്പാട്ടുനിന്ന് തീവണ്ടിയില്‍ പോകും. വൈകീട്ട് മടങ്ങിയെത്തി, തട്ടുകടയുടെ ചുമതലയേല്‍ക്കും.ഡോ. സുജയ് കരുനാഗപ്പള്ളിയില്‍ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുന്നു. അച്ഛന്‍ സുരേഷ് കുമാര്‍ വ്യവസായ വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. തെക്കുംഭാഗം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. അമ്മ ശങ്കരമംഗലം ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക എസ്. ജയ. സഹോദരന്‍ സൂരജ്.കരുവാറ്റയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വഴിയിലാണ് സ്‌നേഹയെ വഴികാട്ടിയായി കിട്ടിയത്.
Post Your Comments