Latest NewsKerala

ഇടതു മുന്നണിയുടെ കേരള സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്ര ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് തെക്കന്‍ മേഖലാ ജാഥയും കാസര്‍കോട്ട് നിന്ന് വടക്കന്‍ മേഖലാ ജാഥയും ആരംഭിച്ച് മാര്‍ച്ച് രണ്ടിന് തൃശൂരില്‍ വന്‍ റാലിയോടെ സമാപിക്കും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥ ഇന്ന് പൂജപ്പുര മൈതാനിയില്‍ സി പി ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ജാഥ ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലാ ജാഥ 16 ന് കാസര്‍കോട് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ബി ജെ പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ. വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം എന്നതാണ് സംരക്ഷണ യാത്രയുടെ മുദ്രാവാക്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നണിയേയും പ്രവര്‍ത്തകരേയും സജ്ജമാക്കുകയാണ് രണ്ട് മേഖലാജാഥകളിലൂടെ എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. പൂജപ്പുര മൈതാനിയില്‍ നടക്കുന്ന തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡോ. എ നീലലോഹിത ദാസന്‍ നാടാര്‍ (ജനതാദള്‍), എ കെ ശശീന്ദ്രന്‍ (എന്‍ സി പി) രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), സ്‌കറിയാ തോമസ് (കേരള കോണ്‍ഗ്രസ്), ചാരുപാറ രവി (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐ എന്‍ എല്‍), ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), ആര്‍ ബാലകൃഷ്ണ പിള്ള (കേരള കോണ്‍. ബി) തുടങ്ങിയവര്‍ സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button