കുവൈത്ത് : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കുവൈത്തില്‍ 20കാരൻ അറസ്റ്റിൽ. തന്നെ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഗമുണ്ടെന്നും വിശ്വസിപ്പിച്ച് യുവാവ് യുവതിയുടെ സ്‌നേഹം പിടിച്ചു പറ്റുകയായിരുന്നു. പ്രണയം നടിച്ച് ഒരു കഫേയിലേക്കെന്ന വ്യാജേന യുവതിയെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം യുവാവിന്റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 20കാരൻ പിടിയിലായത്.
Post Your Comments