ന്യൂഡൽഹി ; തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സ്വതന്ത്രഭരണം നല്‍കണമെന്ന വിധിക്കെതിരെ നല്‍കിയ ഹര്‍ജിയും, തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അപ്പീലും മറ്റ് ഹര്‍ജികളുമാണ് സുപ്രീം കോടതി പരിഗണയിലുളളത്. രാജകുടുംബം സാധാരണ പൗരർ മാത്രമാണെന്നും,അവർക്ക് ട്രസ്റ്റി സംവിധാനം ഏർപ്പെടുത്തിയത് താത്ക്കാലിക സംവിധാനം മാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
രാജകുടുംബത്തിന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ക്ഷേത്രഭരണത്തിന് അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന നിർദേശം ഇപ്പോഴത്തെ ട്രസ്റ്റിയും,രാജകുടുംബവുമായ രാമവർമ്മ മുന്നോട്ട് വച്ചിരുന്നു.കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ ക്ഷേത്രവും സ്വത്തുക്കളും ശ്രീപത്മനാഭന്റേതാണെന്ന് സുപ്രീം കോടതിയില്‍ രാജകുടുംബം വ്യക്തമാക്കിയിരുന്നു.ക്ഷേത്ര ഭരണത്തിനുളള അവകാശം തിരികെ നല്‍കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും കോടതിയില്‍ അറിയിച്ചു.ക്ഷേത്രഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണ്. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചപ്പോഴും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം രാജാവില്‍ തന്നെ നിലനിറുത്തിയതും രാജകുടുംബം ചൂണ്ടിക്കാണിച്ചിരുന്നു.
Post Your Comments