മൂന്നാര്‍: വീടെന്ന സ്വപ്‌നം തോട്ടം തൊഴിലാളികള്‍ക്കും യാഥാര്‍ഥ്യമാകുന്നു. മനോഹരമായ കൊച്ചുവീടുകള്‍വച്ചു നല്‍കാനൊരുങ്ങുകയാണ് തൊഴില്‍ നൈപുണ്യം വകുപ്പ്. ജില്ലയിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായി നൂറോളം വീടുകളാണ് ആദ്യഘട്ടത്തില്‍ ഒരുങ്ങുക. മൂന്നാറിലെ കുറ്റിയാര്‍ വാലിയില്‍ പദ്ധതിയുടെ ശിലാസ്ഥാപനം വ്യാഴാഴ്ച പകല്‍ 11ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കുന്നതോടെ മെച്ചപ്പെട്ടതും സുരക്ഷിതവും ശുചിത്വമുള്ളതുമായ വീടെന്ന തോട്ടം തൊഴിലാളികളുടെ ചിരകാല സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കും.
തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനും മെച്ചപ്പെട്ട താമസസൗകര്യം പ്രദാനം ചെയ്യുന്നതിനുമായി ആവിഷ്‌കരിച്ച ‘ഭവനം പദ്ധതി- സ്വന്തം വീട് സ്‌കീം’ പദ്ധതിയില്‍ വകുപ്പിന് കീഴിലെ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള തോട്ടം തൊഴിലാളികള്‍ക്കായി 4.88 ലക്ഷം രൂപ ചെലവില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിച്ചുനല്‍കുക. ആദ്യഘട്ടം ദേവികുളത്തെ കെഡിഎച്ച് വില്ലേജില്‍ നൂറുവീടുകള്‍ നിര്‍മിക്കും. സംസ്ഥാനത്തെ മുഴുവന്‍ തോട്ടം മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
Post Your Comments