KeralaLatest News

എഫ്ബി വഴി പരിചയം: ആറ് മാസത്തിനകം പ്രണയം, പീഡനം , മോഷണം

ആറു മാസത്തെ ഫേസ് ബുക്ക് പരിചയം മുതലാക്കി വിദ്യാര്‍ത്ഥിനിടെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കോതമംഗലത്തു കോളേജില്‍ പഠിക്കുന്ന എറണാകുളം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ചതിക്കുഴിയില്‍ വീണത്.

കോട്ടയം ചങ്ങനാശേരി നാലുകോടി കരയില്‍ കാരികൂടത്തില്‍ സജിയുടെ മകന്‍ നിബില്‍ സജിയാണ് എഫ് ബി വഴി ചങ്ങാത്തം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ കോതമംഗലം പൊലീസ് ചങ്ങനാശ്ശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയില്‍ നിന്ന് ആറു പവനോളം സ്വര്‍ണാഭരണവും അമ്പതിനായിരം രൂപയും കൈക്കലാക്കിയ പ്രതി എറണാകുളത്തും വേളാങ്കണ്ണിയിലും ലോഡ്ജില്‍ താമസിച്ചാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് .

ആറു മാസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പത്തനംതിട്ട സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ 90 ദിവസം റിമാന്‍ഡ് കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പ്രതി സമാനകുറ്റം നടത്തിയത് സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളുമായി സുഹൃത്ബന്ധം സ്ഥാപിച്ച ശേഷം പ്രേമം നടിച്ചു പീഡനം നടത്തുകയും പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയ ശേഷം ഫോണ്‍ നമ്പര്‍ മാറ്റി മുങ്ങുകയുമാണ പ്രതിയുടെ രീതി.

ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചു തട്ടിപ്പും പീഡനവും നടത്തിയതായി മനസിയാലിട്ടുണ്ടെന്നും ഫോണ്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button