Latest NewsKerala

മാലിന്യത്തില്‍ നിന്നും വൈദ്യുതി നിർമിക്കുന്ന പദ്ധതിക്ക് തുടക്കമായി

പെരിന്തല്‍മണ്ണ : മാലിന്യത്തില്‍ നിന്നും വൈദ്യുതി നിർമിക്കുന്ന പദ്ധതിക്ക് തുടക്കമായി.
പെരിന്തല്‍മണ്ണ നഗരസഭയിലാണ് നാലുകോടിയുടെ ഖരമാലിന്യ പ്ലാന്റ് പദ്ധതിക്ക് സർക്കാർ തുടക്കം നഗരസഭയുടെ 25ാം വാര്‍ഷികം പ്രമാണിച്ചുള്ള രജതജൂബിലി പദ്ധതിയുടെ ഭാഗമായാണ് നഗരസഭ മാലിന്യ പ്ലാന്റിന്റെ സമ്പൂര്‍ണ്ണ നവീകരണത്തിന് നഗരസഭ തുടക്കം കുറിച്ചത്.

ജൈവമാലിന്യ സം‌സ്‌കരണ പ്ലാന്റിന്റെ നവീകരണം 2018 ഓഗസ്റ്റില്‍ ഒന്നാംഘട്ടമായും, അജൈവ മാലിന്യ സംസ്‌കരണ ശേഖരണ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള എംആര്‍എഫ് സെന്ററിന്റെ പ്രവര്‍ത്തനം രണ്ടാംഘട്ടമായി 2018 ഡിസംബറിലും ഒരു കോടി രൂപ ചെലവില്‍ നഗരസഭ പൂര്‍ത്തീകരിച്ചു. ഇതോടൊപ്പം പ്ലാന്റ് നടത്തിപ്പ് ഏജന്‍സിയായ ജീവനം സൊല്യൂഷനും ഒരു കോടി രൂപയുടെ സംസ്‌കരണ ഉപകരണങ്ങള്‍ സ്ഥാപിച്ചു.

ഡിപിആര്‍ പ്രകാരമുള്ള ബാക്കി പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച്‌ സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയമായത് ജൈവമാലിന്യം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബയോ ശക്തി, ബയോ ഊര്‍ജ്ജ് എന്ന ശുചിത്വമിഷന്‍ അംഗീകൃത ടെക്നോളജി സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയായി നഗരസഭ പ്ലാന്റില്‍ സ്ഥാപിക്കുന്നതാണ്.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുചിത്വമിഷന്‍ അംഗീകൃത ഏജന്‍സിയായ ജിപിഎസ് റിന്യൂവബിള്‍ എന്ന കമ്ബനിയാണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. പ്രതിദിനം രണ്ട് ടണ്‍ മാലിന്യം ഉപയോഗിച്ച്‌ 300 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ് പ്ലാന്റ്‌. പ്ലാന്റ് സ്ഥാപിച്ച്‌ 5 വര്‍ഷം ഓപ്പറേഷനും മെയിന്‍റനന്‍സും ഇതേ കമ്ബനിതന്നെ ഏറ്റെടുക്കും. ഇതിന് പ്രതിവര്‍ഷം മെയിന്റനന്‍സിന് ഫീസും നിശ്ചയിക്കും. 67 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി ആറുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button