പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തൻപീടികയിൽ നബീൽ(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാർ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കൽ അജ്മൽ റോഷൻ (23) എന്നിവരാണ് പിടിയിലായത്.
മുഖ്രപ്രതിയായ യഹിയയെ കൃത്യം നടത്തിയ ശേഷം ഒളിവിൽ പോകുന്നതിന് അങ്ങാടിപുറത്ത് മൊബൈൽഫോണും സിംകാർഡും എടുത്ത് കൊടുത്ത് രഹസ്യകേന്ദ്രത്തിൽ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനാണ് മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
യഹിയയ്ക്ക് പുതിയ സിംകാർഡും മൊബൈൽഫോണും എടുത്ത് കൊടുത്തത് നബീലാണ്. നബീലിന്റെ ഭാര്യാസഹോദരനാണ് സിം കാർഡ് സ്വന്തം പേരിൽ എടുത്ത് കൊടുത്തത്. പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തിൽ ഒളിത്താവളമൊരുക്കിക്കൊടുത്തതിനും പാർപ്പിച്ചതിനുമാണ് മരക്കാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ, കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി.
Post Your Comments