നിരാഹാരസമരം നടത്തി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അണ്ണ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെത്തുടര്‍ന്നാണ് അവശത അനുഭവപ്പെട്ടത്.
കേന്ദ്രത്തില്‍ ലോക്പാലിന്റെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയുടെയും നിയമനം തേടി ജനുവരി മുപ്പത് മുതല്‍ ഫെബ്രുവരി 5 വരെ അണ്ണ ഹസാരെ നിരാഹാര സമരത്തിലായിരുന്നു. രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നതും ഹസാരെയുടെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ ചര്‍ച്ചയില്‍ സമവായത്തിന് തയ്യാറായി അണ്ണ ഹസാരെ സമരംം അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ച്ചയായ നിരാഹാര സമരം കാരണം അവശത യുണ്ടായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ രണ്ട് ദിവസമായി ന്യൂറോളജി പ്രശ്നങ്ങളും അണ്ണ ഹസാരെയെ അലട്ടിയിരുന്നു. വ്യാഴ്ാഴ്ച്ച പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹസാരെയ്ക്ക് എംആര്‍ഐ സ്കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
Post Your Comments