ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സിബിഐ സമന്‍സയച്ചതിന് പിന്നാലെ പ്രതികരണവുമായി അണ്ണാ ഹസാരെ. കോൺഗ്രസ് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടത്തിനിടെ കൂടെക്കൂടിയ അരവിന്ദ് കെജ്‌രിവാൾ പിന്നീട് സമരത്തിൽ പങ്കെടുത്തവരെ കൂട്ടി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയായിരുന്നു. ഇപ്പോൾ അണ്ണാ ഹസാരെ പറയുന്നത് ഇങ്ങനെ, ‘ചില പൊരുത്തക്കേടുകള്‍ ദൃശ്യമാണ്, അതിനാല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകും. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണം.
‘ഞാന്‍ നേരത്തെ ഒരു കത്ത് എഴുതിയിരുന്നു. നിങ്ങള്‍ എന്തിനാണ് മദ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. പണത്തിന് വേണ്ടി എന്തും ചെയ്യുന്നത് ശരിയല്ല. മദ്യം ആര്‍ക്കും ഒരു ഗുണവും ചെയ്തിട്ടില്ല. സി.ബി.ഐ ഇതില്‍ എന്തോ കണ്ടിട്ടുണ്ടാവണം. അതില്‍ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് കണ്ടാല്‍ ശിക്ഷിക്കപ്പെടണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവന്‍ എന്നോടൊപ്പം ഉണ്ടായിരുന്നപ്പോള്‍, ചിന്തകള്‍ സൂക്ഷിക്കാനും ശുദ്ധമായി പെരുമാറാനും, നല്ല പാതയില്‍ മാത്രം പോകാനും, തിന്മയുടെ കറ ഉണ്ടാകരുതെന്നും ഞാന്‍ അവനോട് പറയാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു. സിസോദിയയെപ്പോലൊരു വ്യക്തി ജയിലില്‍ ആയതില്‍ വളരെ വിഷമമുണ്ട്. തനിക്കു വേണ്ടിയല്ല, സമൂഹത്തിനും രാജ്യത്തിനും എപ്പോഴും നന്മയുണ്ടാകണമെന്നും അണ്ണാഹസാരെ കൂട്ടിച്ചേര്‍ത്തു. . ഏപ്രില്‍ 16ന് ചോദ്യം ചെയ്യലിനായി സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്നാണ് കേജ്രിവാളിന് ലഭിച്ച നിര്‍ദ്ദേശം.
Post Your Comments