ദുബായ്: സാധാരണക്കാരന് പോലുമില്ലാത്ത വിനയവും ലാളിത്യവുമാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്. രാജകീയ പകിട്ടുകള്‍ ഇല്ലാതെ ലണ്ടനിലെ തെരുവിലൂടെ നടന്നു നീങ്ങിയ ഷെയ്ഖ് ഹംദാനും അജ്മാന്‍ ഭരണാധികാരിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നു ഐമിയുമാണ് സാധാരണക്കാരെ പോലെ തെരുവില്‍ അവിചാരിതമായി കണ്ടുമുട്ടിയത്.
സാധാരണ പാന്റ്‌സും ടി ഷര്‍ട്ടുമാണ് ഷെയ്ഖ് ഹംദാന്‍ ധരിച്ചിട്ടുള്ളത്. അജ്മാന്‍ ഭരണാധികാരി
ഷെയ്ഖ് ഹുമൈദിനെ കണ്ടപ്പോള്‍ തന്നെ ഹംദാന്‍ ഓടിവന്ന് അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ച് നെറുകയില്‍ ചുംബിക്കുന്നു. താങ്കളെ കണ്ടപ്പോള്‍ നില്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് അറബിയില്‍ പറയുകയും ചെയ്യുന്നുണ്ട്. യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്ഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുവൈമിയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
കണ്ടുമുട്ടലിന്റെ വിഡിയോ ഷെയ്ഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചതാണ് നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏതാനും ആഴ്ചകളായി ഷെയ്ഖ് ഹംദാന്‍ ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കുകയാണ്.
Post Your Comments