അജ്മാന്‍: ഉന്നംനോക്കി കൃത്യമായി വെടിവെയ്ക്കുന്ന വയര്‍ലസ് തോക്കാണ് അജ്മാന്‍ പോലീസ് സേനയിലെ പുതിയ താരം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ചെറുവാഹനമാണിത്.
യു.എ.ഇ. ഇന്നൊവേഷന്‍ വാരാചരണത്തോടനുബന്ധിച്ചാണ് ഈ കുഞ്ഞന്‍ തോക്കിനെ അജ്മാന്‍ പോലീസ് സേന പരിചയപ്പെടുത്തിയത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ ഈ വയര്‍ലസ് സ്‌നിപ്പറിന് കഴിയും. കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ക്യാമറകളും ജി.പി.എസ്. ട്രാക്കിങ് സംവിധാനവും ഇതിനുണ്ട്. അതിനാല്‍ ദൂരത്തിരുന്നുപോലും ഈ യന്ത്രത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയും. ഇതുപയോഗിച്ച് ലക്ഷ്യം നോക്കി ഉന്നം പിടിക്കാനും വാഹനത്തിന്റെ ഗതി നിയന്ത്രിക്കാനും പോലീസിന് നിഷ്പ്രയാസം സാധിക്കുമെന്ന് അജ്മാന്‍ പോലീസ് മേധാവി മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഅയ്മി പറഞ്ഞു.
Post Your Comments