ലക്നൗ: കാര്‍ഷിക അഭിവൃദ്ധിക്കായി പഴയ കാര്‍ഷിക രീതികളെ ഉപേക്ഷിച്ച് നൂതനമായ സാങ്കേതിക വിദ്യകള്‍ പ്രായോഗികമാക്കണമെന്നും ബിജെപി എം പി ഹേമ മാലിനി പറഞ്ഞു. നല്ല വിളകള്‍ ലഭിക്കുന്നതിനായി പുതിയ രീതികള്‍ അവലംബിക്കാനാണ് നടിയും എംപിയുമായ ഹേമമാലിനിയുടെ നിര്‍ദ്ദേശം. കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹേമ മാലിനി. ഉത്തര്‍പ്രദേശിലെ മതുരയില്‍ നിന്നുള്ള ബിജെപി എം പിയാണ് ഹേമമാലിനി.
വിളകളുടെ അവശിഷ്ടങ്ങള്‍ പാടത്തിട്ട് കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും അത് വളമാക്കി മാറ്റിയാല്‍ വിളകള്‍ വര്‍ധിപ്പിക്കാമെന്നും ഹേമമാലിനി പറഞ്ഞു.
കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള വിവിധ പദ്ധതികളെപ്പറ്റിയും അവര്‍ സംസാരിച്ചു.
Post Your Comments