Latest NewsNewsIndia

മോദി ലോകത്തിന്‍റെ പ്രതീക്ഷ, ഇത് നമ്മുക്ക് അഭിമാനം നല്‍കുന്ന വിഷയം: ഹേമ മാലിനി 

ലക്‌നൗ: യുക്രൈനെതിരെയുള്ള റഷ്യന്‍ സൈനിക അധിനിവേശം അവസാനിപ്പിക്കാൻ ലോകം സഹായം തേടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടെന്ന് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. യു.പി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഹേമ മാലിനി

‘പ്രധാനമന്ത്രി മോദി രാജ്യത്തിന്‍റെ വികസനത്തിനായി സ്വയം സമർപ്പിച്ചിരിക്കുകയാണ്. മുൻ പ്രധാനമന്ത്രിമാരേക്കാൾ കൂടുതൽ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. മോദി കാരണം ലോകവേദിയിൽ ഇന്ത്യയോടുള്ള ആദരവ് ഒരുപാട് ഉയർന്നു. ഇത് നമ്മുക്ക് അഭിമാനം നല്‍കുന്ന വിഷയമാണ്.ലോകം അദ്ദേഹത്തെ അത്രയധികം ബഹുമാനിക്കുന്നുണ്ട്. അതിനാലാണ്, റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലോകം മോദിജിയോട് സഹായം തേടിയത്’- ഹേമ മാലിനി പറഞ്ഞു.

Read Also  :  പ്രിയപ്പെട്ട നാരായണിയ്ക്ക്, കെപിഎസി ലളിതയ്ക്ക് ഒരു കത്ത്

യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യർഥിച്ചു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ മോദി പുടിനോട് ആശങ്കയറിയിച്ചു. യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button