KeralaNews

കേരള പുനര്‍നിര്‍മാണത്തിന് യുഎഇ സംഭാവന നല്‍കും

 

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും അകമഴിഞ്ഞ് സംഭാവനകള്‍ നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ ഉപപ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷെയ്ഖ് മന്‍സൂര്‍ താല്‍പര്യപൂര്‍വം ചോദിച്ചറിഞ്ഞു. കേരളവും യുഎഇയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ബന്ധം പ്രത്യേകം എടുത്തുപറഞ്ഞതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേരളത്തിന്റെ വികസനത്തെക്കുറിച്ചും കേരളത്തില്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു. വളരെ താല്പര്യപൂര്‍വ്വം ഇക്കാര്യങ്ങള്‍ കേട്ട ഷെയ്ഖ് മന്‍സൂര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് അറിയിച്ചു. തന്റെ കുടുംബവും കേരളവും തമ്മില്‍ സവിശേഷമായ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button