ന്യൂഡല്‍ഹി : സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യം മുന്‍നിര്‍ത്തി ടിഡിപി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ പാര്‍ലമെന്റിലേക്കും വ്യാപിക്കുന്നു. പ്രത്യേക പദവിയെന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ ടിഡിപി എംപിമാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം നടത്തി. ‘ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെടുന്നു ‘എന്നാണ് പ്ലക്കാര്‍ഡിലെ വാചകം.
ജനുവരി 11ന് കേന്ദ്രസര്‍ക്കാരിനെതിരെയും മോദിക്കെതിരെയും എന്‍.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ‘ധര്‍മ്മ പോരാട്ട ദീക്ഷ’ എന്ന പേരില്‍ പ്രതിഷേധ പരിപാടിയും നടത്തി. പരിപാടിക്ക് ഐക്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നോതാക്കളും എത്തിയിരുന്നു
ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശരത് യാദവ് തുടങ്ങിയവര്‍ ദല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ധര്‍ണ്ണയില്‍ പങ്കെടുത്തിരുന്നു.
Post Your Comments