
ശ്രീനഗര്‍: ജമ്മുവില്‍ സൈനികരും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഏറ്റു മുട്ടല്‍. ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ബുധനാഴ്ച പുലർച്ചെ ഗോപാൽപോര മേഖലയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം ഭീകരവാദികളെ നേരിടാന്‍ കൂടുതല്‍ സൈന്യം ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ രണ്ടു സെനികന് കൊല്ലപ്പെടുകയും, ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ഹവാല്‍ദാര്‍ ബല്‍ജീത്ത് , നായിക് സനീദ് എന്നിവരാണ് കൊല്ലപ്പെട്ട് സൈനികര്‍. അതേസമയം ഒരു അക്രമിയെ സൈനികര്‍ വധിച്ചു. ഗുരുതരമായി പരിക്കേറ്റ സൈനികന് ചന്ദര്പാലിനെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേയ്ക്ക് മാറ്റി.
Post Your Comments