KeralaLatest NewsNews

ഏഴ് ഭീകരരെ വധിച്ചു: കൊല്ലപ്പെട്ടവരില്‍ രണ്ട് വനിതകളും

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഏഴ് ഭീകരര്‍ വധിക്കപ്പെട്ടതായി സുരക്ഷാസേന അറിയിച്ചു.

Read Also: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരിയെ ഇടിവള കൊണ്ട് ഇടിച്ചു: യുവാവ് കസ്റ്റഡിയില്‍

നാരായണ്‍പൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ വനിതകളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് റിസര്‍വ് പൊലീസും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്നാണ് ഏറ്റുമുട്ടലിനെ പ്രതിരോധിച്ചത്.

സുരക്ഷാസേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ പക്കല്‍ നിന്നും എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. മേഖലയില്‍ പരിശോധന തുടരുകയാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ മാത്രം ഇക്കൊല്ലം 88 കമ്യൂണിസ്റ്റ് ഭീകരരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 29 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പൊലീസ് തിരയുന്ന മുതിര്‍ന്ന നേതാക്കളായ ശങ്കര്‍ റാവുവും ലളിതാ മേരാവിയും ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button