KeralaLatest News

ഘടകകക്ഷികളുമായി ബി.ജെ.പിയുടെ സീറ്റ് ധാരണയായെന്ന് പി.എസ്. ശ്രീധരന്‍പിള്ള

തൃശൂര്‍: ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുമായി ബി.ജെ.പിയുടെ സീറ്റ് ധാരണയായെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക ആയിട്ടില്ല. ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള നിര്‍ദ്ദേശം കേന്ദ്രത്തിലേക്ക് അയച്ചിട്ടുളളതായി അദ്ദേഹം അറിയിച്ചു.

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്രസമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം.

മുന്നണിയില്‍ ഇക്കാര്യത്തില്‍ എല്ലാ തര്‍ക്കവും അവസാനിച്ചു. ആത്മവിശ്വാസത്തോടെ എന്‍.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.  എന്നാല്‍ ആത്മവിശ്വാസം ചോര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ശ്രീധരന്‍പിളള.

നടനും എം.പിയുമായ സുരേഷ് ഗോപിയുടെ പേര് തിരുവനന്തപുരത്തിനു പുറമേ കൊല്ലത്തും പറയുന്നുണ്ടെങ്കിലും ​ ബി.ഡി.ജെ.എസിനു നല്‍കുന്ന സീറ്റുകളിലൊന്ന് കൊല്ലം ആകാനിടയുള്ളതുകൊണ്ട് ഇതിനു സാദ്ധ്യത വിരളം. സംവരണ മണ്ഡലങ്ങളായ മാവേലിക്കരയിലും ആലത്തൂരും ബി.ഡി.ജെ.എസ് നേതാവ് ടി.വി. ബാബുവിന്റെ പേര് സജീവമാണ്. ഈ സീറ്റുകള്‍ ബി.ജെ.പി ഏറ്റെടുത്താല്‍ മാവേലിക്കരയില്‍ പി. സുധീര്‍,​ ആലത്തൂരില്‍ പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട് എന്നിവരിലാരെങ്കിലും വന്നേക്കാം.

ആറ്റിങ്ങലില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിന്റെ പേരിനൊപ്പം ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്. കാസര്‍കോട്ടും കൃഷ്ണദാസിന്റെ പേരുള്‍പ്പെടുത്തിയതായാണ് വിവരം. സി.കെ. പത്മനാഭന്റെ പേര് കൊല്ലത്തും കാസര്‍കോട്ടുമുണ്ട്.

,​ശബരിമല വിഷയത്തില്‍ പ്രതീക്ഷിക്കുന്ന വിശ്വാസി വോട്ടുകള്‍ കൂടി ചേര്‍ത്താല്‍ ശശി തരൂരിനെ പിടിച്ചുകെട്ടാന്‍ കെ. സുരേന്ദ്രനെപ്പോലെ മറ്റൊരാളില്ലെന്നാണ് കരുതുന്നത്. അതേസമയം,​ തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പുറമേ കെ. സുരേന്ദ്രന്റെ പേര് തൃശൂരിലും കോഴിക്കോട്ടും കാസര്‍കോട്ടും സാദ്ധ്യതാ പട്ടികയില്‍ പ്രചരിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button