ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാധ്രയെ ചോദ്യം ചെയ്യുന്നതില്‍ യാതൊരു ആശങ്കയുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇത്തരം കാര്യങ്ങള്‍ തുടരും. ഞാന്‍ എന്റെ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത് – പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനിടെ ഒരു ദിവസം ഒഴിവെടുത്ത പ്രിയങ്ക ഇന്നലെ ജയ്പുരില്‍ ചോദ്യ ചെയ്യലിന് ഇഡിക്കു മുന്നില്‍ ഹാജരായ വാധ്രയെയും അമ്മയെയും കാണാന്‍ എത്തിയിരുന്നു. വൈകിട്ടോടെ അവര്‍ ലക്നൗവിലേക്കു മടങ്ങി.
സംഘടനയെക്കുറിച്ചു കൂടുതല്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നു പ്രിയങ്ക പറഞ്ഞു. എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് നിരീക്ഷിക്കുകയാണ്. തിരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണം എന്നതു സംബന്ധിച്ച് പ്രവര്‍ത്തകരില്‍നിന്നുള്ള പ്രതികരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകളിലൂടെയാവും തീരുമാനങ്ങള്‍ എടുക്കുകയെന്നും പ്രിയങ്ക പറഞ്ഞു.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 41 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്കയ്ക്കു നല്‍കിയിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധയ്ക്ക് പടിഞ്ഞാറന്‍ യുപിയിലെ 39 മണ്ഡലങ്ങളും. സോണിയയുടെയും രാഹുലിന്റെ മണ്ഡലങ്ങളായ റായ്ബറേലിയും അമേഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസിയും പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ്. കോണ്‍ഗ്രസ് ഏറെക്കുറേ നിര്‍ജീവമായ ഇവിടങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനുള്ള ശ്രമകരമായ ദൗത്യമാണ് പ്രിയങ്കയ്ക്കുള്ളത്
Post Your Comments