Latest NewsKerala

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറി: തിരുവനന്തപുരത്ത് ആരെന്ന് വ്യക്തമായ ചിത്രം

കോഴിക്കോട്: സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി. കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത്തവണ കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പട്ടികയില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ടതായാണ് സൂചന. തിരുവനന്തപുരത്ത് നിര്‍മ്മലാ സീതാരാമന്‍ സ്ഥാനാര്‍ത്ഥിയായേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന ഘടകം നേരത്തെ തന്നെ പട്ടിക കൈമാറിയിട്ടുണ്ട്. അന്തിമതീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളും. കോഴിക്കോട്ട് സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം കോഴിക്കോട്ട് മണ്ഡലത്തില്‍ അര്‍ഹതപ്പെട്ടവര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ ജയിക്കലല്ല, ജയിപ്പിക്കലാണ് തന്റെ കടമയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 2014ലെ തെരഞ്ഞടുപ്പില്‍ ഒരു ടീമായി നേതൃത്വം നല്‍കാന്‍ തനിക്ക് കഴിഞ്ഞിരുന്നു. അത് കേന്ദ്ര നേതൃത്വത്തിന് അറിയാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Dailyhunt

shortlink

Related Articles

Post Your Comments

Related Articles


Back to top button