KeralaLatest News

കുറ്റവാളികള്‍ക്ക് ഉടന്‍ പിടിവീഴും : പാലക്കാട് നഗരം മുഴുവന്‍ ഇനി സംപൂര്‍ണ്ണമായും ക്യാമറക്കണ്ണിനുള്ളില്‍

പാലക്കാട് : അടിമുടി ഹൈടെക് ആയി മാറുകയാണ് ഇനി പാലക്കാട് നഗരം. വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം നഗരത്തിലെ മുഴുവന്‍ സിസിടിവി ക്യാമറകളും ഒരേസമയം പരിശോധിക്കാനുള്ള സംവിധാനവുമായി പൊലീസ് നടപടി കാര്യക്ഷമമാക്കുന്നു.

ഏത് പ്രദേശത്ത് കുറ്റകത്യം നടന്നാലും നിമഷനേരം കൊണ്ട് പ്രതിയെ പിടികൂടുന്നതിന് പദ്ധതി സഹായകരമാവും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയുക, മോഷണം തടയുക, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് പൊലീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണിത്. ഇതിന്റെ ആദ്യ പടിയായി നഗരത്തിലെ മുഴുവന്‍ സിസിടിവി ക്യാമറകളും ജില്ലാ പൊലീസ് ആസ്ഥാനവുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു. നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ പ്രധാന ജങ്ഷനുകളില്‍ 175 സിസിടിവി ക്യാമറകള്‍കൂടി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നടപടിയായി. ഹിന്ദുസ്ഥാന്‍ ഷിപ്പ് യാഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. മാര്‍ച്ച് മാസത്തോടെ ഇവ പ്രവര്‍ത്തന സജ്ജമാകും.

ടൗണ്‍ സൗത്ത് പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ഇവ ബന്ധിപ്പിക്കും. റസിഡന്‍ഷ്യല്‍ കോളനികള്‍, എടിഎം കൂണ്ടറുകള്‍, ബാങ്ക്, പ്രധാന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളും ഇന്റര്‍നെറ്റ് വഴി പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. നഗരത്തിലെവിടെയെങ്കിലും കുറ്റകൃത്യം നടന്നാല്‍ പ്രതികളെ ഉടന്‍ പിടകൂടാന്‍ പൊലീസിന് എളുപ്പം കഴിയും. മോഷ്ടാക്കള്‍ നഗരം വിടുന്നതിനുമുമ്പതുന്നെ പിടികൂടാന്‍ ഇത് സഹായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button