ഇടുക്കി: മൂന്നാറിലെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഇക്കാ നഗറിലെ ഭൂമി കയ്യേറിയതാണോയെന്ന് വിശദമായ പരിശോധന വേണമെന്ന് മൂന്നാര്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് സബ് കളക്ടര്‍ രേണുരാജ് അറിയിച്ചു. റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ ദേവികുളം സബ് കളക്ടര്‍ക്ക് കൈമാറി.
കയ്യേറ്റവും അനധികൃത നിര്‍മ്മാണവും സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്നാണ് മൂന്നാര്‍ വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകള്‍ ഇല്ല. കെഎസ്ഇബിയുടെ ഭൂമിയാണ് ഇതെന്ന സംശയവും വില്ലേജ് ഓഫീസര്‍ പങ്കുവയ്ക്കുന്നു. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. നിര്‍മ്മാണത്തിനായി മണ്ണ് കൊണ്ടുവന്ന സ്ഥലത്തെക്കുറിച്ചും പരിശോധന വേണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ മറ്റൊരു സിപിഎം നേതാവായ ലക്ഷ്മണന്‍ കൈവശം വച്ചിരുന്ന ഭൂമിയില്‍ നിന്നായിരുന്നു നിര്‍മ്മാണത്തിനായി മണ്ണ് കൊണ്ട് വന്നത്.
Post Your Comments