
ന്യൂഡല്‍ഹി: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും എന്‍ഡിഎ സര്‍ക്കാര്‍ വരണമെന്നും മോദി തന്നെ പ്രധാനമന്ത്രിയാകണമെന്നുളള സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിന്റെ അഭിപ്രായത്തെ പരിഹസിച്ച് എന്‍സിപി എംപി സുപ്രിയ സുലേ. മുലായത്തിനിത് സ്ഥിരം പരിപാടിയാണെന്ന് സുപ്രിയ പരിഹസിച്ചു.
ഇതിന് മുമ്പ് 2014 ലും മന്മോഹന് സിംഗ് വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് മുലായം പറഞ്ഞിരുന്നതെന്ന് ഇത് തനിക്കും മറ്റുള്ളവര്‍ക്കും നേരിട്ട് അറിവുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു സുപ്രിയയുടെ പ്രതികരണം. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് എസ്പി അധ്യക്ഷന്റെ, മോദിയെ പുകഴ്ത്തിയുള്ള പ്രസ്താവന പുറത്തുവന്നത്.
ഉത്തര്‍പ്രദേശില്‍ സ്വന്തം പാര്‍ട്ടിയായ എസ്പിയും മായാവതിയുടെ ബിഎസ്പിയും ചേര്‍ന്ന് ബിജെപിക്കെതിരേ ഇറങ്ങുമെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനു ശേഷമുള്ള മുലായത്തിന്റെ പ്രസ്താവന പ്രതിപക്ഷനിരയിലും മറ്റ് പാര്‍ട്ടികള്‍ക്കിടയിലും വന്‍ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
Post Your Comments