കുവൈറ്റ്: എയർ ഇന്ത്യയുടെ കുവൈറ്റില്‍ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള സര്‍വീസുകളിൽ ഇനി 40 കിലോ ലഗേജ് കൊണ്ടുപോകാം. കുറഞ്ഞ കാലയളവില്‍ മാത്രമാണ് എയര്‍ ഇന്ത്യ ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് 30 വരെയാണ് ആനുകൂല്യം. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പഴയ അളവിൽ മാത്രമേ ലഗേജ് കൊണ്ടുപോകാൻ കഴിയുകയുള്ളു. ഇന്ത്യയില്‍ നിന്ന് തിരികെ കുവൈറ്റിലേക്കുള്ള സര്‍വീസുകളിൽ ഈ ആനുകൂല്യം ഉണ്ടാവില്ല.
Post Your Comments