കോട്ടയം : കെവിന്‍ വധക്കേസില്‍ ഇന്നു പ്രാഥമിക വാദം ആരംഭിക്കും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനുള്ള വാദമാണ് ഇന്നു നടക്കുക. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി ജില്ലാ അഡീഷനല്‍ സെഷന്‍സ് നാലാം കോടതിയിലാണ് വിചാരണ. 6 മാസത്തിനകം വിധി പറയുമെന്നതാണു ദുരഭിമാനക്കൊലയുടെ പരിധിയില്‍ വരുന്നതോടെയുള്ള പ്രത്യേകത.
കെവിന്‍ പി. ജോസഫ് ഇതരമതവിഭാഗത്തില്‍പെട്ട നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷന്‍ വാദം. നീനുവിന്റെ സഹോദരന്‍ കേസിലെ ഒന്നാം പ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിന്‍ ഷജാദ്, 10-ാം പ്രതി വിഷ്ണു(അപ്പു) എന്നിവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. മറ്റു പ്രതികളെ വിട്ടയച്ചു.
Post Your Comments