Latest NewsUAE

യുഎഇയില്‍ നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്

 

ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഒന്‍പത് വയസുള്ള കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.

അല്‍ മദാമിലെ നാസ്വിയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി കാര്‍ അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ക്ക് സ്റ്റിയറിംഗിലെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വാഹനം റോഡില്‍ നിന്നും തെന്നി നീങ്ങി പലതവണ തലകീഴായി മറിയുകയായിരുന്നു. രാത്രി ഏകദേശം 10.40 ഓടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറയുന്നു. അല്‍ സിയോഹ് പോലീസ് സ്റ്റേഷനില്‍ നിന്നും ട്രാഫിക് ഉദ്യോഗസ്ഥരും, ആംബുലന്‍സും പെട്രോളിങ്ങ് വാഹനങ്ങളും എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പോലീസെത്തി മിനുട്ടുകള്‍ക്കുള്ളില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ അല്‍ ദായിദ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു യാത്രക്കാരെ അല്‍ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ 46 കാരനായ വികെപിയും ഇദ്ദേഹത്തിന്റെ ഭാര്യ 41 വയസുള്ള ആര്‍വിപിയുമാണ് മരണപ്പെട്ടതെന്ന ് പോലീസ് പറഞ്ഞു.

യാത്രക്കാര്‍ തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഗതാഗതനിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പോലീസ് വക്താവ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒറ്റ ദിവസം തന്നെ 20 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും സെന്‍ട്രല്‍ റീജിയണല്‍ പോലീസ് അറിയിച്ചു. നവാവി റോഡ്, മലൈ റോഡ്, അല്‍ ദെയ്ദ് റോഡ് എന്നിവിടങ്ങളിലാണ് അപകടനിരക്ക് കൂടുതലുള്ളത്.റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഡ്രൈവര്‍മാര്‍ നിയമലംഘനം നടത്തുന്നതിനാല്‍ അപകടങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വാരാന്ത്യങ്ങളിലാണ് അപകടനിരക്ക് ഏറുന്നതെന്നും പോലീസ് അറിയിച്ചു. അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കുന്നതിന് മൊബൈല്‍ റഡാറുകള്‍, ക്യാമറകള്‍ എന്നിവയുപയോഗിച്ചുള്ള നിരീക്ഷണം തുടങ്ങി. പെട്രോളിങ്ങും ശക്തമാക്കി. ജനങ്ങളെ ബോധവല്‍ക്കരിക്കാനും ട്രാഫിക്ക് സംസ്‌ക്കാരം വ്യാപിപ്പിക്കാനും ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള പോലീസിന്റെ ശ്രമങ്ങള്‍ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button